7/21/2008

റൂസ്റ്റ്

മൈസൂര്‍ മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍ സമ്മാനിച്ചിരുനെങ്കില്‍ അതു മറ്റൊന്നും അല്ല...ഇങ്ക്ളീഷില്‍ അതിനു ബൂശിങ്ങ് ,ട്രിങ്കിങ്ങ് എന്നൊക്കെ പറയുമെങ്കിലും നമ്മളെ പോലുള്ള തനി കണ്ണൂര്‍ കാരനു അത് വെള്ളമടിക്കലും വാളു വെക്കലും പിന്നെ ആ വാള്‍ താഴെ എത്തുന്നതിനു മുന്നെ റൊണാള്‍ഡൊ യെ പോലെ ചവിട്ടി തെറിപ്പിച്ച് "കണ്ടിലെടെയ് ചേട്ടന്റെ കണ്ട്രോള്‍" എന്ന നില്‍പ്പും ഒക്കെ ആയിരുന്നു....
നമ്മള്‍ ഇവിടെ ലാര്‍സണ്‍ ആന്റ് ടൂബ്രൊ എന്ന അണ്ടി കമ്പനിയില്‍ കൊപ്പര പൊറുക്കി നടക്കുന്ന കാലം.കമ്പനിയില്‍ മൂട്ട ശല്ല്യം ഇല്ലാതത്തിനാല്‍(എല്ലാ മൂട്ടകളും ഇവിടെ ഉള്ള പഹയന്മാര്‍ കോഡിങ്ങിലും ഹാര്‍ഡ് വയര്‍ ഡിസൈനിങ്ങിലും നിക്ഷേപിച്ചത് കൊണ്ടായിരിക്കും) റെസ്റ്റ് റൂമില്‍ ഉറങ്ങാറുണ്ടായിരുന്നു.ഉറങ്ങുന്നതില്‍ കുഴൊപ്പൊം ഉണ്ടായിരുന്നില്ല...ബട്ട് അതില്‍ നിന്നു പുറത്ത് ഇറങ്ങുമ്പോള്‍ ആരേലും കണ്ടാലോ....??? അപ്പോള്‍ ഉണ്ടാവുന്ന ചമ്മല്‍ മാറ്റാന്‍ വെറുതേ ഹച്ചില്‍ ഡയല്‍ ചെയ്ത് "നൊ മാന്‍ ....ഇറ്റ് വില്‍ വര്‍ക്ക്.......അം കമ്മിങ്ങ് നൗ...."എന്നൊക്കെ ഗെണിപ്പ് പൊളപ്പന്‍ ഡയലോഗ് അടിച്ച് ചാടി പുറത്തിറങ്ങുമായിരുന്നു...നേരെ പോകുന്നത് വേറെ എവിടെയും അല്ല..പാന്റ്റ്റ്രിലേക്കായിരുന്നു...സകലമാന അറു ബോറന്‍ സാധനങ്ങളും വില്‍ക്കുന്ന സ്ഥലം. ഒരു ചായ കുടിചേക്കാം എന്നു കരുതിയാണു പാന്റ്റ്റ്രി ലേക്ക് കയറിയത്.തള്ളേ.....നേരെ വന്നു ചെന്നു ചാടിയത് ചൊറിയന്‍ പി ല്‍ (project leader)ഇന്റെയും അവന്റെ ശിങ്കിടിയായ വിനയിയുടെയും മുന്നില്‍...അവര്‍ ബൊര്‍ഡില്‍ നിന്നു എന്തൊക്കെയോ പാറ്റന്റ്സിനെ കുറിച്ച് വായിക്കുകയായിരുന്നു...എന്നെ കണ്ടതും ഒരു ഇരയെ കിട്ടിയ സന്തോഷതോടെ പി ല്‍ (project leader) "വാട്ട് നന്ദൂ.....ടയിക്ക് വണ്‍ പാറ്റന്റ് നോ!!!......"

..വേണ്ട ...ചായ വേണ്ട.........

അങ്ങനെ ആ മഹത്തായ ആഴ്ച്ചയുടെ അവസാനം വന്നെത്തി...സാധാരണ വീക്കെന്റ് ആയിരുന്നില്ല അത്..നമ്മുടെ സുഹ്രുത്തും വഴികാട്ടിയും ആയ ജിഷോര്‍ കമ്പനി വക തുഫായില്‍ നിന്നു വന്ന ആദ്യ വീക്കെന്റ് കൂടി ആണു.സാധാരണ വെള്ളമടി ഞാന്‍ ,ജിഷോര്‍ , അതുല്‍ , വിപിന്‍ എന്നിവര്‍ക്കൊപ്പമായതിനാലും,അതുല്‍ റ്റൂഷനു നാട്ടില്‍ പോയതിനാലും (പോയിട്ട് ഒരു കാര്യവും ഉണ്ടായിരുനിലേലും മോഹല്‍ ലാലിന്റെ ഷൂട്ടിങ്ങ് കാണാന്‍ പറ്റിയല്ലോ...),ഇന്നത്തെ വെള്ളമടിക്ക് ജിഷോര്‍ നു ഒരു ക്ഷണകത്ത് അയച്ചു..

"ആര്‍ യു ദേര്‍????"

"സ്സ്...."

"ഇന്നു വെള്ളി ആഴ്ച്ചയാ....."

"ഉം....

ഞ്ഞാന്‍ ഒരു നൂറു ഇട്ട്..."

"ഞ്ഞാനും "(കൂടെ ഒന്നു പുന്‍ച്ചിരിക്കാനും ടിയാന്‍ മറന്നില്ല..)

അങ്ങനെ വെള്ളമടി സെറ്റ് ആയി...അങ്ങനെ നമ്മള്‍ മൂന്നു പേര്‍ ബീര്‍ ബൊട്ടില്‍സും ആയി ശങ്ക്രാന്തി സര്‍ക്കിളിന്റെ മുകളില്‍ വന്നിരുന്നു.

..എന്തൊരു ഭംഗി .
...പെരിയാറു പോലെ നീണ്ട് കിടക്കുന്ന റിങ്ങ് റോഡ്.......
അതില്‍ അലകളായി ഒഴുകുന്ന കാറുകള്‍ ,,, ലോറികള്‍,,,ജീപ്പുക്കള്‍ എന്തിനു പറയുന്നു ...പശുവിനു പുല്ലും വാരികെട്ടി നീങ്ങുന്ന പാണ്ടി സൈക്കിള്‍ വരെ.......

ആഹ .....ബിബിന്‍ രണ്ട് വരി പാട്ടു മൂളുന്നതിനു മുന്നെ ജിഷോര്‍ കുപ്പി പൊട്ടിച്ചു അവനു കൊടുത്തു...കൂടെ ഞാനും ഒരു കുപ്പി കൈക്കല്‍ ആക്കി...
കുപ്പി കാലി ആവുന്നതോട്ടൊപ്പം തന്നെ എന്റെ ചിന്തകള്‍ കുന്നുക്കള്‍ ,കാടുകള്‍, ചുരങ്ങള്‍ .........ബാറുകള്‍ വരെ കയറാന്‍ തുടങ്ങി.....

"കുപ്പി തീര്‍ന്നു...."...ജിഷോര്‍ ആണു .....

"ഒന്നും ആയില്ല "(പതിവു പോലെ)..ബിബിന്‍ ആണു...

"നമ്മുക്ക് റൂസ്റ്റിലേക്ക് വിട്ടാലോ????? " ഇതു പറഞ്ഞത് ഞാനായിരുന്നു.....

ഇതു കേട്ടതും ബിബിന്‍ :"മ്മ്,,,,,,,നമ്മുടെ ജിഷോറിന്റെ ചിലവായികോട്ടെ..."

അങ്ങനെ ജിഷോര്‍ അവന്റെ ബൈക്കിലും ഞാനും ബിബിനും എന്റെ ബൈക്കിലും(പുതിയതാ.....ഇപ്പൊ വാങ്ങിചതേ ഉള്ളൂ...) റൂസ്റ്റില്‍ എത്തി....

3 ലാര്‍ജ് വോട്ക്കാ....

ഞ്ഞാനും ബിബിനും ഒരൊ ലാര്‍ജ് വീതം അകത്താക്കിയപ്പോഴേക്കും നമ്മുടെ ജിഷോറിനു പ്രിയസഖിയുടെ കാള്‍....

ഞ്ഞാനും ബിബിനും മുഖത്തോട് മുഖം നൊക്കി ഇരിക്കുന്ന നേരം ..പെട്ടെന്നു ഞാന്‍ ആ കാഴ്ച്ച കണ്ട് നിന്നു വിറച്ചു..
അതാ ആ പഹയന്‍ അല്ലേ അത്......നമ്മുടെ അണ്ടി കമ്പനിയില്‍ കുറെ പിടകോഴികളെ മേയിച്ച് നടക്കുന്ന ഇടയന്‍,...

അവനെ എനിക്ക് പൂശണം ..

ബിബിനും കൂടെ കൂടി..മൂപ്പര്‍ക്കും ഒന്നു പൊട്ടിക്കണം അവനെ....(എന്തിനാണ്ണെന്നു എനിക്ക് ഇതു വരെ പിടികിട്ടിയിട്ടില്ല...)

അങ്ങനെ നമ്മള്‍ അംഗത്തിനു യാത്രയായി....ബട്ട് അതു സംദവിച്ചു....ജിഷോര്‍ വരുന്നില്ല പോലും ...അവനു എന്തോ ഒരു വിശപ്പ്...സ്വാഭാവികം..വിശക്കാം.....

ജിഷോര്‍:"നിങ്ങള്‍ പോയി തല്ലൂ....സങ്കതി മുറുകുമ്പോല്‍ ഞാന്‍ എത്താം.."

തല്ലിനു പുറപെട്ടതലേ....എങ്ങിനെ മടങ്ങും....ഞ്ഞാനും ബിബിനും തമ്മില്‍ നൊക്കി...വരുനിടത്തു വച്ച് കാണാം...അത്ര തന്നെ....(ഇതു പറയുമ്പൊള്‍ തന്നെ ടിയാന്‍ ആ ഗയിറ്റ് ന്റെ ഇടയില്‍ ഒരാള്‍ക്ക് കഷ്ടിച്ച് ഓടി രക്ഷപെടാന്‍ ഉള്ള ഒരു പഴുത് നോക്കിയൊ ആവൊ...)

നേരെ എതിരാളിയുടെയും കൂട്ടുകാരുടെയും നടുവില്‍ പന്‍ചാബി ഹൗസിലെ ഹരിശ്രീ യെ പോലെ ചാടി വീണു...(ബിബിനും ചാടി ....ബട്ട് വീണത് എന്റെ രണ്ട് അടി പിറകിലാണെന്ന് മാത്രം....അതും സ്വാഭാവികം......)

മുട്ടിയിട്ട് തന്നെ കാര്യം...സകലമാന മസ്സില്‍സും പിടിച്ച് പിന്നില്‍ ബിബിന്‍ ഉണ്ട്...

ഞ്ഞാന്‍ തന്നെ തുടങ്ങിയേക്കാം....

നീ നമ്മുടെ കമ്പനിയില്‍ അല്ലേ ടാ.....???

മൈ....(മുഴുമിപ്പിക്കാന്‍ വിട്ടില്ല...പിന്നില്‍ നിന്നു ബിബിന്‍ ആണു......സ്സ്സ് ...വേണ്ട..ടാ ...ഇതൊക്കെ നെക്സ്റ്റ് ഡയലോഗില്‍ മതിയെന്നെ...)..ഞ്ഞാന്‍ ആരാ മോന്‍...മുന്നില്‍ ഞാന്‍ അല്ലെ..അവന്റെ ഡയലോഗിനു പ്രതിഫലം ഞാന്‍ വാങ്ങിക്കാനോ...നോ,,,,,നടക്കില്ല...

എതിരാളി: അതെ,,,,,,നിങ്ങളും അവിടെ ആണല്ലേ....കണ്ടിരുന്നു...

വളരെ സൗമൃമായ സ്വരങ്ങള്‍....

വെറുതെ നീ ടാ ന്ന് വിളിച്ച്...(ഇതും അവന്‍ തന്നെ..പിന്നില്‍ നിന്നു വിപിന്‍..)

ഞ്ഞാന്‍: ഇതൊക്കെ ആരാ???

കമ്പനിയിലെ സുഹ്രുത്ത്: ഇതൊക്കെ എന്റെ ഫ്രെണ്ട്സ് ആ....ഇതാര ???

ഞ്ഞാന്‍: ഒഹ്...സോറി ട്ടൊ...പരിചയപെടുത്താന്‍ വിട്ടു പോയി..
ഇതു വിപിന്‍....

വിപിന്‍: നൈസ് റ്റൂ മീറ്റ് ഊവ്......(കെട്ടിപിടിച്ച്)

പെട്ടെന്ന് വായയില്‍ റ്റച്ചിങ്ങ്സ് തിരുകി കയറ്റി,കച്ച മുണ്ട് മടക്കി കുത്തി,രൂക്ഷമായ കണ്ണുകളൊടെ ജിഷോര്‍ നമ്മുടെ ഇടയില്‍ ചാടി നില്‍ക്കുന്നു....

ഞ്ഞാന്‍: മീറ്റ് ഹിം..അവന്‍ ജിഷോര്‍...

എല്ലാം ശുഭം...ബില്ലുകള്‍ കൊടുത്ത്(തുഫായിക്കാരന്‍ ജിഷോര്‍) നമ്മള്‍ നേരെ പോയത് അതുലിന്റെ വീട്ടില്‍...


എന്റെ വണ്ടി ഓടിച്ചത് ബിബിന്‍ ആയിരുന്നു..കാരണം എനിക്ക് കന്റ്രോള്‍ പോര പോലും...

അങ്ങനെ ജിഷോര്‍ മുന്നിലും നമ്മള്‍ പിറകിലും ആയി യാത്ര .....

ഏക്കാന്ത ചന്ത്രിക്കേ..തേടുന്നതെന്തിനോ.....(ബിബിന്‍ ആണു)

ജിഷോറും വിട്ടില്ല...കുളിരിനോ കൂട്ടിനോ........

ഞ്ഞാനും വിട്ടില്ല....കരളിലെ പാട്ടിനോ....

അല്ല പിന്നെ..!!!.

അങ്ങനെ പാട്ടുകള്‍ പാടി മലകള്‍ കുന്നുകള്‍ തോടുകള്‍ അരുവിക്കല്‍(വെള്ളമടിച്ചതല്ലെ ഇതൊക്കെ ഉണ്ടാവുമായിരിക്കും)താണ്ടി നമ്മള്‍ അതുലിന്റെ വീട്ടിന്റെ മുന്നില്‍ എത്തി...

ബിബിന്‍ ഹെല്‍മെറ്റ് വച്ചിരുന്നത് പെട്രോള്‍ ടാങ്കിന്റെ മുകളില്‍ ആയിരുന്നു...കന്റ്റോളിനു വേണ്ടിയായിരിക്കും..!!!.

ആ പൂഴിയുള്ള വളവില്‍ ബിബിനു മനസിലായി ആ നഗ്ന സത്യം...അതാ ഹെല്‍മെറ്റ് ഇടത്തോട്ട് ചലിക്കുന്നു....ബൈക്ക് ആണേല്‍ വലതു പക്ഷവും....

ആരെ രക്ഷിക്കണം.....ആരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണം???

ബിബിന്‍ ആലൊചനയിലാണു......നമ്മെ സം.രക്ഷിക്കുന്നത് ഹെല്‍മെറ്റല്ലേ ....ആ കറുത്ത സുന്ദരന്‍......ഭാവിയില്‍ തല വേണം ....അപ്പൊ ഹെല്‍മെറ്റ് അത്യാവിശ്യം തന്നെ....

ബിബിന്‍ എന്നെ പോല്ലും ചിന്തികാതെ ...എന്തിന്ന് എന്റെ പുതിയ ബൈക്കിനെ പൊലും വക വയ്കാതെ ഹെല്‍മറ്റും പിടിച്ച് mi2 വിലെ ടോം ചേട്ടനെ പോലെ ഇടത്തൊട്ടു ഒരു ചാട്ടം...ബൈക്കും അതിന്റെ കൂടെ യജമാനനും നെരെ വലതോട്ടും പതിച്ചു.....
ജിഷോര്‍ ഓടി വന്നു ....ഇല്ല ബിബിന്‍ സന്തോഷവനാണ്ണ്....ബട്ട് ....മറ്റവന്‍......

വെറും മണല്ലില്‍ കിടക്കുന്ന എന്നെ തട്ടി വിളിച്ചതും...

ഉടനെ ഞാന്‍ ഒരു പിടി മണല്‍ വാരി കൈകള്‍ ഉയര്‍ത്തി പറഞ്ഞു...

വന്ദേ മാതരം....വന്ദേ മാതരം....(ഇതും സ്വാഭാവികം അല്ലെ..???)

7/16/2008

ഓര്‍മ്മ

എത്രയോ തവണ ഞാന്‍ ചിന്തിച്ചിരുന്നു....അവള്‍ ആരായിരുന്നു...ആരാണ്ണ് എന്റെ..........അതിന്റെ ഉത്തരം കിട്ടിയില്ല...ചിന്തകള്‍ കുന്നു കയറിയിരുന്നപ്പൊഴും ....കെട്ടിടങ്ങള്‍...തടാകങ്ങള്‍,, അരുവികള്‍,, പറവകള്‍,,ചിന്തകള്‍ക്ക് തടസ്സങ്ങള്‍ വന്നപ്പോഴും എനിക്ക് കിട്ടിയില്ല അവള്‍ എന്റെ ആരായിരുന്നു എന്ന ചൊദ്യത്തിനുത്തരം....പരസ്പ്പരം ഇഴുകി ചേര്‍ന്നു ,,മുടി ഇഴകള്‍ താലോലിക്കുമ്പോഴും .....അവനറിയില്ലായിരുന്നു ...അതിന്റെ ഉത്തരം...
അവള്‍ പോവുകയാണെന്ന് അറിയിച്ചപോള്‍ വിങ്ങിയ എന്റെ ഹൃദയവും എന്നും എനിക്ക് ഉത്തരം കിട്ടാത്ത സമസ്യ ആണു......