1/31/2008
പള്ളി
ആക്സിഡന്റ് നു ശേക്ഷം രണ്ട് മാസത്തോളം വീട്ടില്‍ ആയിരുന്നു।ബോര്‍ അടിക്കുമ്പൊള്‍ അവിടെ ഉള്ള ചെടികളെ ഓരൊ വില്ലന്‍ മാരായി ഞാന്‍ കണ്ടു...ഞ്ഞാന്‍ ആകട്ടെ മങ്ങലശ്ശേരി നീലകണ്ടനും।പിന്നെ പൊരിഞ്ഞ തല്ലായിരിക്കും.....അങ്ങനെ സമയം പൊക്കാറുണ്ടായിരുന്നു. ഇതൊക്കെ ചെയ്തിരുന്നത് ചുമ്മാ ഒരു ടൈം പാസ്സ്....അത്രെ ഉള്ളൂ.അങ്ങനെ രണ്ടു മാസത്തിനു ശേക്ഷം വീണ്ടും ഞാന്‍ ഈ കൊപ്പര ഫാക്റ്ററി (ഇങ്ങനെ വിളിക്കുന്നതാണു ഉചിതം)യില്‍ വന്നു. ഒരാഴ്ച കഴിഞ്ഞു. പ്രഭാതം പൊട്ടി വിടര്‍ന്നു...രണ്ടാമത്തെ ആഴ്ചയെ വരവെല്‍ക്കാനാണെന്നു തോന്നുന്നു.അപ്പൊഴാണു നമ്മുടെ ഒരു സുഹ്രുത്തിന്റെ വായയില്‍ നിന്നും കുളിരണിയിക്കുന്ന വിവരങ്ങള്‍ അറിയാന്‍ പറ്റിയത്. അവള്‍ ചേച്ചി മെസ്സിന്റെ അരികെ ഉള്ള ആ രണ്ടു നില വീട്ടില്‍ പേയിങ്ങ് ഗസ്റ്റ് ആയി താമസം മാറി എന്ന്.ഹൊ!!!!സതമാനമായി......ഈശ്വര്‍ര്‍!!!!(പേടികണ്ട!!!॥ഞ്ഞാന്‍ ഹിന്ദി യില്‍ ഈശ്വരനെ വിളിക്കുന്നത് ഇങ്ങനെ ആണു॥).ഇവിടെ ഹിന്ദി അറിയാതതിനാല്‍ ചപ്പാത്തി തിന്നു ഹിന്ദി പെമ്പ്പിളേരുടെ ഹ്രുദയം കൈ അടക്കാന്‍ ശ്രെമിച് പാളിയ ചരിത്രവും എനിക്കുണ്ട്.അതൊക്കെ പൊട്ടെ നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം.അങ്ങനെ ഞാന്‍ ഒന്നു തീരുമാനിച്ചു. അവള്‍ ക്രിസ്റ്റ്യന്‍ ആണ്ണല്ലൊ,അപ്പൊ പള്ളിയില്‍ വരുമായിരിക്കും. എന്റെ ചങ്ങാതിയും കൂട്ടത്തില്‍ ഒരേ ഒരു ക്രിസ്റ്റ്യനും ആയ ജിഷോര്‍ നെ കൂട്ടു പിടിച്ച് ഒരു ഞായറാഴ്ച പള്ളിയില്‍ എത്തി. കൂടെ പെണ്‍ വിഷയത്തില്‍ അഗ്രഗണ്ണ്യന്‍ ആയ വിപിനും ഉണ്ടായിരുന്നു. അങ്ങനെ പ്രാര്‍ത്നന തുടങ്ങി. കുറേ നിന്നു പ്രാര്‍ത്ധിച്ചയിരുന്നു തുടക്കം.പിന്നെ ഒരു സമ്മാധാനം ഇടക്കുള്ള ഇരുന്നുള്ള പ്രാര്‍ത്ധന ആയിരുന്നു.അതില്‍ ഞാനും വിപിനും സന്തൊഷിച്ചു. ഒന്നു പ്രേമിക്കണമെങ്കില്‍ എന്തൊക്കെ സഹിക്കണം ഷൊ...!!!! അങ്ങനെ അവളെ നൊക്കിയും ലൈന്‍ വലിചും ഇടക്ക് പള്ളീലെ അച്ചനെ നോക്കിയും അങ്ങനെ ഇരിക്കുകയായിരുന്നു.അപ്പോഴാണു കര്‍ത്താവിന്നു സ്തുതി പറഞ്ഞു കൊണ്ട് പുതിയ തരം പ്രാര്‍ത്ധന അച്ചന്‍ introduce ചെയ്തത്. അതാ എല്ലാവരും മുട്ടു കുത്തി നില്‍ക്കുന്നു.....ഈശ്വര്‍ര്‍ര്‍......ഇതു പണി കിട്ടുമൊ ??? ഞാന്‍ എടം കണ്ണിട്ട് വിപിനെ നോക്കി...അവന്‍ ഒരു കൂസലും ഇല്ലാതെ മുട്ട് കുത്തി ഇരിക്കുന്നു...ജിഷൊര്‍ ന്റെ കാര്യം വിട് അവനു ഇതൊക്കെ നിസാരം ....ശീലം ഉള്ളതല്ലെ....ബ്ബട്ട് ഈ വിപിന്‍ മച്ചാനു ഒരു കൂസലും ഇല്ലാതതില്‍ ഞാന്‍ ആശ്ചര്യ പെട്ടു കൊണ്ട് ഞാനും അങ്ങനെ ഇരിപ്പായി.2 മിനുറ്റ് ,4 മിനുറ്റ്,5 മിനുറ്റ് ,,,,അങ്ങനെ ഇരിക്കെ എന്റെ ഇടതേ ചെവിയില്‍ ഒരു ടക്ക് ടക്ക് ശബ്ബ്ഭം കേട്ടു തുടങ്ങി. ആരുടേയോ കാല്‍ മുട്ടുകള്‍ വിറക്കുന്നു....ഞ്ഞാന്‍ നേരെ ജിഷൊര്‍ നെ നോക്കി .....ഒരു കൂസലും ഇല്ലാതെ പ്രാര്‍ത്ധിക്കുന്ന ഒരു സത്യ ക്രിസ്റ്റ്യാനി...തിരിഞ്ഞു ഞാന്‍ വിപിനെ നോക്കിയതും എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. ആരിത് ,,,ഭീമന്‍ രഘു തൂറാന്‍ മുട്ടി കിണറിലും പ്പൈപിലും വെള്ളമിലാതെ വിഷമിച്ചു നില്‍കുക ആണൊ....???? നിറ കണ്ണുകളാല്‍ അവന്‍ എന്തൊക്കെയൊ പിറുപിറുക്കുന്നു....ആച്ചന്റെ പ്രര്‍ത്ധനക്ക് അനുസരിച്ച് അതില്‍ ലയിച് പാടുന്ന ഒരു സത്യ ക്രിസ്റ്റ്യാനി യാണെന്നെ കണ്ടാല്‍ ആരും പറയൂ... അവസാനം ഇരുന്നുള്ള പ്രാര്‍ത്ധന ക്കു വിരാമം ഇട്ട് കൊണ്ട് നിന്നുള്ള പ്രാര്‍ത്ഥന തുടങ്ങിയതും പിടഞ്ഞെഴുന്നേറ്റ മച്ചാന്‍ നേരെ ബാക്കിലെക്ക് പതിച്ചതും പിറക്കില്‍ നിന്നിരുന്ന അപാപ്പന്‍ നിലവിളിചതും ഒരുമിചായിരുന്നു.അയ്യൊ അപ്പാപനെ ഈശൊ അങ്ങൊട്ടെക്ക് വിളിച്ചൊ എന്നു കരുതി ടെന്‍ഷന്‍ അടിച്ച മകനും അപ്പാപ്പനും ഒരുമിച്ച് കണ്ണോട് കണ്ണ് നോക്കിയിരുന്നു.ഈ അവസരം മുതലെടുത്ത് കൊണ്ട് നമ്മള്‍ അതിവേഗം പുറത്തിറങ്ങി.വീട്ടിലേക്കുള്ള യാത്രാമധ്യ ഞാന്‍ ഇടം കണ്ണിട്ട് അവനെ നോക്കി .,...കാലിനു വല്ല കുഴൊപ്പൊം ഉണ്ടൊ ന്ന്... വിപിന്‍ നല്ലവനായിരുന്നു.......
1/25/2008
പ്രേമം
നാന്‍ ഇവിടെ മൈസൂരില്‍ ഒരു സൊഫ്റ്റ് വയര്‍ കം ബനിയില്‍ ജോലി ചെയ്യുന്ന കാലം.നമ്മല്‍ ഒക്കെ ഡിന്നര്‍ കഴിക്കുന്നത് ചേച്ചി മെസ്സ് എന്ന ഒരു മെസ്സില്‍(അങ്ങനെയും പറയാം) നിന്നായിരുന്നു.അങ്ങനെ ഒരു ഉച്ച നേരം. എന്റെ കൂട്ടുകാരനും അതിലേറെ എന്റെ റൂം മേറ്റും ആയ സണ്ണി യുടെ കൂടെ മെസ്സില്‍ പൊയി..പതിവു പോലെ ചേച്ചിയുടെ പുളുവൊക്കെ (ഒരു റക്ഷ്യ് കാരന്നും ഒരു പാക്കിസ്താന്‍ കാരന്നും പണ്ട് ചേച്ചി യുദെ മെസ്സില്‍ വന്നു ചോറു തിന്നും എന്നും ചേച്ചി അവര്‍ക് ഓസിനു ഫൂഡ് കൊടുത്ത് പോലും ,,,,ആആ ആര്‍കറിയാം) കേട്ടു ച്ചോറു തിന്നുകയയിരുന്നു.അപ്പൊള്‍ ആണു എന്റെ കഥാ നായിക മെസ്സില്‍ ഒരു ബേബി ശാലിനി യെ പൊലെ വന്നത്...നാന്‍ ഒം സാന്തി ഒം ലെ ഷാരൂഖ് നെ പ്പൊലെ വായും പൊളിച്ചിരുന്നു. പെട്ടെന്നു അവളുടെ ഷ്വാള്‍ എന്റെ വാച്ചില്‍ കുരുങ്ങിയൊ ???? ഇല്ല... അതു മിസ്റ്റെര്‍ സണ്ണി മീന്‍ പൊരിച്ച വേണൊ എന്നു ചൊതിച്ചതായിരുന്നു...അവന്റെ ഒരു പൊരിച്ച ...!!!! അവനോടെ ഒരു കള്ള ചിരിയൊടെ ഞാന്‍ ആ പെണ്‍ കുട്ടി യെ കാണിച്ചു കൊടുത്ത്...നിന്നക്കു നന്നായി ചേരും എന്ന് പറയാന്‍ സണ്ണി മറന്നില്ല..... (അവന്‍ ചിലപ്പൊള്‍ അങ്ങനെയാ). അവളുടെയും എന്റെയും കണ്ണുകള്‍ പരസ്പരം ഇടഞ്ഞു..എന്തൊ ..അവളുടെ മുഘം എന്റെ മനസില്‍ അങ്ങനെ കുത്തി നിന്നു.ഇതു പടിക്കുന്ന നേരത്ത് കുരുങ്ങിയ രെഷ്മ യൊ , എജ്നീരിങ്ങ് നു റ്റുഷനു പോയപ്പൊള്‍ കുരുങ്ങിയ രൂഷയില്‍ നെ പൊലെയൊ ,നാട്ടില്‍ പോയപ്പൊല്‍ കുരുങ്ങിയ സ്രുതി യെ പൊലെയൊ അല്ല.. ഇതു ആണു മൊനെ യഥര്‍ത്ഥ് പ്രേമം എന്നു ഞാന്‍ തന്നെ തന്നെ മനസ്സില്‍ പറഞ്ഞു. പിന്നെ നൊക്കുനിടതെല്ലാം അവള്‍ മാത്രം. തെങ്ങില്‍ നൊക്കിയാല്‍ തേങ്ങ അവള്‍ ആയി തോന്നും .ച്ചൊറില്‍ നൊക്കുമ്പൊല്‍ അച്ചാര്‍ അവളായി തോന്നും , അങ്ങനെ തൊന്നി തൊന്നി ഒരുച്ച നേരത്ത് എതിരെ വന്ന സിറ്റി ടാക്സി കണ്ടതും ,അതിന്റെ ബോണറ്റ് അവളായി തൊന്നിയതും ഓര്‍മ്മയുണ്ട്, പ്പിന്നെ കണ്ണ് തുറന്നു നോക്കിയപൊള്‍ ഞാന്‍ ഹൊസ്പിറ്റല്‍ ആണെന്നുള്ള നഗ്ന (എല്ലാം കൊണ്ടും !!!!) സത്യം ഞാന്‍ അരിഞ്ഞു. പിന്നെ മൂന്നു മണിക്കൂര്‍ നെരത്തേക്ക് ഡൊക്ടര്‍ മാര്‍ക്ക് പണ്ണി ആയിരുന്നു.ഓപെറെഷനു മുന്നെ ബോധം കെടുതുന്നതിനു മുന്നെ ഒരു മിടുക്കി ആയ ഒരു നേള്‍സ് എന്നോട് സ്നേഹത്തൊടെ ചോതിച്ചു തങ്കള്‍ മദ്യ പിക്കുമൊ എന്ന്... ഷെടാഅ!!!!! എതെന്തു ചൊദ്യം !!!! ഞാന്‍ പറഞ്ഞു ഒരു ഹാഫ് വരെ ഒക്കെ കൂള്‍!!!!(കിട്ടുന്നത് കിട്ടട്ടെ എന്നു കരുതി) അവള്‍ ഒരു നിര്‍വികാരതൊടെ എന്നെ ബോഥം കെടുത്തി. ഞ്ഞാന്‍ ഇപ്പൊ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്ണു. പുറത്ത് വന്ന് കണ്ണാടി ച്ചില്ലിലൂടെ നൊക്കുന്ന അതുല്‍ , വിപിന്‍ കൃഷ്ണ, എല്ലാം എല്ലാം ആയ സണ്ണി എന്നീ സുഹൃത്ത് വലയങ്ങളൊട് ഗല്‍ഫ് ഇല്‍ നിന്നും വന്ന പരീതിന്റെ മകന്‍ ഗഫൂര്‍ റേഡിയൊ തൂക്കിയ ഇടത് കൈ ഉയര്‍ത്തി എയര്‍പോര്‍ട്ടില്‍ നിന്നു കുടും ബാങ്ങ്ഗങ്ങ്ളെ വിഷ് ചെയ്ത പൊലെ ഈ ഞാന്‍ കൈ ആട്ടി...
ഒന്നാം ഭാഗം അവസാനിക്കുന്നു.
പ്രതികരണം അനുസരിച്ച് അടുത്ത ബ്ലൊഗ് എടുന്നതായിരിക്കും
ഒന്നാം ഭാഗം അവസാനിക്കുന്നു.
പ്രതികരണം അനുസരിച്ച് അടുത്ത ബ്ലൊഗ് എടുന്നതായിരിക്കും
Subscribe to:
Posts (Atom)