1/31/2008

പള്ളി

ആക്സിഡന്റ് നു ശേക്ഷം രണ്ട് മാസത്തോളം വീട്ടില്‍ ആയിരുന്നു।ബോര്‍ അടിക്കുമ്പൊള്‍ അവിടെ ഉള്ള ചെടികളെ ഓരൊ വില്ലന്‍ മാരായി ഞാന്‍ കണ്ടു...ഞ്ഞാന്‍ ആകട്ടെ മങ്ങലശ്ശേരി നീലകണ്ടനും।പിന്നെ പൊരിഞ്ഞ തല്ലായിരിക്കും.....അങ്ങനെ സമയം പൊക്കാറുണ്ടായിരുന്നു. ഇതൊക്കെ ചെയ്തിരുന്നത് ചുമ്മാ ഒരു ടൈം പാസ്സ്....അത്രെ ഉള്ളൂ.അങ്ങനെ രണ്ടു മാസത്തിനു ശേക്ഷം വീണ്ടും ഞാന്‍ ഈ കൊപ്പര ഫാക്റ്ററി (ഇങ്ങനെ വിളിക്കുന്നതാണു ഉചിതം)യില്‍ വന്നു. ഒരാഴ്ച കഴിഞ്ഞു. പ്രഭാതം പൊട്ടി വിടര്‍ന്നു...രണ്ടാമത്തെ ആഴ്ചയെ വരവെല്‍ക്കാനാണെന്നു തോന്നുന്നു.അപ്പൊഴാണു നമ്മുടെ ഒരു സുഹ്രുത്തിന്റെ വായയില്‍ നിന്നും കുളിരണിയിക്കുന്ന വിവരങ്ങള്‍ അറിയാന്‍ പറ്റിയത്. അവള്‍ ചേച്ചി മെസ്സിന്റെ അരികെ ഉള്ള ആ രണ്ടു നില വീട്ടില്‍ പേയിങ്ങ് ഗസ്റ്റ് ആയി താമസം മാറി എന്ന്.ഹൊ!!!!സതമാനമായി......ഈശ്വര്‍ര്‍!!!!(പേടികണ്ട!!!॥ഞ്ഞാന്‍ ഹിന്ദി യില്‍ ഈശ്വരനെ വിളിക്കുന്നത് ഇങ്ങനെ ആണു॥).ഇവിടെ ഹിന്ദി അറിയാതതിനാല്‍ ചപ്പാത്തി തിന്നു ഹിന്ദി പെമ്പ്പിളേരുടെ ഹ്രുദയം കൈ അടക്കാന്‍ ശ്രെമിച് പാളിയ ചരിത്രവും എനിക്കുണ്ട്.അതൊക്കെ പൊട്ടെ നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം.അങ്ങനെ ഞാന്‍ ഒന്നു തീരുമാനിച്ചു. അവള്‍ ക്രിസ്റ്റ്യന്‍ ആണ്ണല്ലൊ,അപ്പൊ പള്ളിയില്‍ വരുമായിരിക്കും. എന്റെ ചങ്ങാതിയും കൂട്ടത്തില്‍ ഒരേ ഒരു ക്രിസ്റ്റ്യനും ആയ ജിഷോര്‍ നെ കൂട്ടു പിടിച്ച് ഒരു ഞായറാഴ്ച പള്ളിയില്‍ എത്തി. കൂടെ പെണ്‍ വിഷയത്തില്‍ അഗ്രഗണ്ണ്യന്‍ ആയ വിപിനും ഉണ്ടായിരുന്നു. അങ്ങനെ പ്രാര്‍ത്നന തുടങ്ങി. കുറേ നിന്നു പ്രാര്‍ത്ധിച്ചയിരുന്നു തുടക്കം.പിന്നെ ഒരു സമ്മാധാനം ഇടക്കുള്ള ഇരുന്നുള്ള പ്രാര്‍ത്ധന ആയിരുന്നു.അതില്‍ ഞാനും വിപിനും സന്തൊഷിച്ചു. ഒന്നു പ്രേമിക്കണമെങ്കില്‍ എന്തൊക്കെ സഹിക്കണം ഷൊ...!!!! അങ്ങനെ അവളെ നൊക്കിയും ലൈന്‍ വലിചും ഇടക്ക് പള്ളീലെ അച്ചനെ നോക്കിയും അങ്ങനെ ഇരിക്കുകയായിരുന്നു.അപ്പോഴാണു കര്‍ത്താവിന്നു സ്തുതി പറഞ്ഞു കൊണ്ട് പുതിയ തരം പ്രാര്‍ത്ധന അച്ചന്‍ introduce ചെയ്തത്. അതാ എല്ലാവരും മുട്ടു കുത്തി നില്‍ക്കുന്നു.....ഈശ്വര്‍ര്‍ര്‍......ഇതു പണി കിട്ടുമൊ ??? ഞാന്‍ എടം കണ്ണിട്ട് വിപിനെ നോക്കി...അവന്‍ ഒരു കൂസലും ഇല്ലാതെ മുട്ട് കുത്തി ഇരിക്കുന്നു...ജിഷൊര്‍ ന്റെ കാര്യം വിട് അവനു ഇതൊക്കെ നിസാരം ....ശീലം ഉള്ളതല്ലെ....ബ്ബട്ട് ഈ വിപിന്‍ മച്ചാനു ഒരു കൂസലും ഇല്ലാതതില്‍ ഞാന്‍ ആശ്ചര്യ പെട്ടു കൊണ്ട് ഞാനും അങ്ങനെ ഇരിപ്പായി.2 മിനുറ്റ് ,4 മിനുറ്റ്,5 മിനുറ്റ് ,,,,അങ്ങനെ ഇരിക്കെ എന്റെ ഇടതേ ചെവിയില്‍ ഒരു ടക്ക് ടക്ക് ശബ്ബ്ഭം കേട്ടു തുടങ്ങി. ആരുടേയോ കാല്‍ മുട്ടുകള്‍ വിറക്കുന്നു....ഞ്ഞാന്‍ നേരെ ജിഷൊര്‍ നെ നോക്കി .....ഒരു കൂസലും ഇല്ലാതെ പ്രാര്‍ത്ധിക്കുന്ന ഒരു സത്യ ക്രിസ്റ്റ്യാനി...തിരിഞ്ഞു ഞാന്‍ വിപിനെ നോക്കിയതും എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. ആരിത് ,,,ഭീമന്‍ രഘു തൂറാന്‍ മുട്ടി കിണറിലും പ്പൈപിലും വെള്ളമിലാതെ വിഷമിച്ചു നില്‍കുക ആണൊ....???? നിറ കണ്ണുകളാല്‍ അവന്‍ എന്തൊക്കെയൊ പിറുപിറുക്കുന്നു....ആച്ചന്റെ പ്രര്‍ത്ധനക്ക് അനുസരിച്ച് അതില്‍ ലയിച് പാടുന്ന ഒരു സത്യ ക്രിസ്റ്റ്യാനി യാണെന്നെ കണ്ടാല്‍ ആരും പറയൂ... അവസാനം ഇരുന്നുള്ള പ്രാര്‍ത്ധന ക്കു വിരാമം ഇട്ട് കൊണ്ട് നിന്നുള്ള പ്രാര്‍ത്ഥന തുടങ്ങിയതും പിടഞ്ഞെഴുന്നേറ്റ മച്ചാന്‍ നേരെ ബാക്കിലെക്ക് പതിച്ചതും പിറക്കില്‍ നിന്നിരുന്ന അപാപ്പന്‍ നിലവിളിചതും ഒരുമിചായിരുന്നു.അയ്യൊ അപ്പാപനെ ഈശൊ അങ്ങൊട്ടെക്ക് വിളിച്ചൊ എന്നു കരുതി ടെന്‍ഷന്‍ അടിച്ച മകനും അപ്പാപ്പനും ഒരുമിച്ച് കണ്ണോട് കണ്ണ് നോക്കിയിരുന്നു.ഈ അവസരം മുതലെടുത്ത് കൊണ്ട് നമ്മള്‍ അതിവേഗം പുറത്തിറങ്ങി.വീട്ടിലേക്കുള്ള യാത്രാമധ്യ ഞാന്‍ ഇടം കണ്ണിട്ട് അവനെ നോക്കി .,...കാലിനു വല്ല കുഴൊപ്പൊം ഉണ്ടൊ ന്ന്... വിപിന്‍ നല്ലവനായിരുന്നു.......

3 comments:

NAN said...

നല്ല നല്ല കമ്മന്റ്സ് പ്രതീക്ഷിചു കൊള്ളട്ടെ....

എന്ന് സ്വന്തം.,

കണ്ണൂര്‍ കാരന്‍

NAN said...

ഈ വിപിന്‍ എന്ന പേരു ബിബിന്‍ എന്നു വായിച്ചാലും പ്രശ്നമില്ല....


കണ്ണൂര്‍ കാരന്‍

വല്ലഭന്‍ said...

ഞ്ഞാന്‍ നേരെ ജിഷൊര്‍ നെ നോക്കി .....ഒരു കൂസലും ഇല്ലാതെ പ്രാര്‍ത്ധിക്കുന്ന ഒരു സത്യ ക്രിസ്റ്റ്യാനി...

ആരിത് ,,,ഭീമന്‍ രഘു തൂറാന്‍ മുട്ടി കിണറിലും പ്പൈപിലും വെള്ളമിലാതെ വിഷമിച്ചു നില്‍കുക ആണൊ....????

ee randu commentsum enikkishttayyiii...
mysoril eniyumorupadu kadhakalundu parayan...
keep going ...