നാന് ഇവിടെ മൈസൂരില്‍ ഒരു സൊഫ്റ്റ് വയര്‍ കം ബനിയില്‍ ജോലി ചെയ്യുന്ന കാലം.നമ്മല് ഒക്കെ ഡിന്നര്‍ കഴിക്കുന്നത് ചേച്ചി മെസ്സ് എന്ന ഒരു മെസ്സില്‍(അങ്ങനെയും പറയാം) നിന്നായിരുന്നു.അങ്ങനെ ഒരു ഉച്ച നേരം. എന്റെ കൂട്ടുകാരനും അതിലേറെ എന്റെ റൂം മേറ്റും ആയ സണ്ണി യുടെ കൂടെ മെസ്സില്‍ പൊയി..പതിവു പോലെ ചേച്ചിയുടെ പുളുവൊക്കെ (ഒരു റക്ഷ്യ് കാരന്നും ഒരു പാക്കിസ്താന് കാരന്നും പണ്ട് ചേച്ചി യുദെ മെസ്സില്‍ വന്നു ചോറു തിന്നും എന്നും ചേച്ചി അവര്ക് ഓസിനു ഫൂഡ് കൊടുത്ത് പോലും ,,,,ആആ ആര്കറിയാം) കേട്ടു ച്ചോറു തിന്നുകയയിരുന്നു.അപ്പൊള്‍ ആണു എന്റെ കഥാ നായിക മെസ്സില്‍ ഒരു ബേബി ശാലിനി യെ പൊലെ വന്നത്...നാന് ഒം സാന്തി ഒം ലെ ഷാരൂഖ് നെ പ്പൊലെ വായും പൊളിച്ചിരുന്നു. പെട്ടെന്നു അവളുടെ ഷ്വാള്‍ എന്റെ വാച്ചില്‍ കുരുങ്ങിയൊ ???? ഇല്ല... അതു മിസ്റ്റെര് സണ്ണി മീന്‍ പൊരിച്ച വേണൊ എന്നു ചൊതിച്ചതായിരുന്നു...അവന്റെ ഒരു പൊരിച്ച ...!!!! അവനോടെ ഒരു കള്ള ചിരിയൊടെ ഞാന്‍ ആ പെണ് കുട്ടി യെ കാണിച്ചു കൊടുത്ത്...നിന്നക്കു നന്നായി ചേരും എന്ന് പറയാന്‍ സണ്ണി മറന്നില്ല..... (അവന് ചിലപ്പൊള്‍ അങ്ങനെയാ). അവളുടെയും എന്റെയും കണ്ണുകള്‍ പരസ്പരം ഇടഞ്ഞു..എന്തൊ ..അവളുടെ മുഘം എന്റെ മനസില്‍ അങ്ങനെ കുത്തി നിന്നു.ഇതു പടിക്കുന്ന നേരത്ത് കുരുങ്ങിയ രെഷ്മ യൊ , എജ്നീരിങ്ങ് നു റ്റുഷനു പോയപ്പൊള്‍ കുരുങ്ങിയ രൂഷയില് നെ പൊലെയൊ ,നാട്ടില്‍ പോയപ്പൊല് കുരുങ്ങിയ സ്രുതി യെ പൊലെയൊ അല്ല.. ഇതു ആണു മൊനെ യഥര്ത്ഥ് പ്രേമം എന്നു ഞാന്‍ തന്നെ തന്നെ മനസ്സില്‍ പറഞ്ഞു. പിന്നെ നൊക്കുനിടതെല്ലാം അവള് മാത്രം. തെങ്ങില്‍ നൊക്കിയാല്‍ തേങ്ങ അവള് ആയി തോന്നും .ച്ചൊറില് നൊക്കുമ്പൊല്‍ അച്ചാര്‍ അവളായി തോന്നും , അങ്ങനെ തൊന്നി തൊന്നി ഒരുച്ച നേരത്ത് എതിരെ വന്ന സിറ്റി ടാക്സി കണ്ടതും ,അതിന്റെ ബോണറ്റ് അവളായി തൊന്നിയതും ഓര്‍മ്മയുണ്ട്, പ്പിന്നെ കണ്ണ് തുറന്നു നോക്കിയപൊള് ഞാന്‍ ഹൊസ്പിറ്റല് ആണെന്നുള്ള നഗ്ന (എല്ലാം കൊണ്ടും !!!!) സത്യം ഞാന്‍ അരിഞ്ഞു. പിന്നെ മൂന്നു മണിക്കൂര്‍ നെരത്തേക്ക് ഡൊക്ടര്‍ മാര്‍ക്ക് പണ്ണി ആയിരുന്നു.ഓപെറെഷനു മുന്നെ ബോധം കെടുതുന്നതിനു മുന്നെ ഒരു മിടുക്കി ആയ ഒരു നേള്‍സ് എന്നോട് സ്നേഹത്തൊടെ ചോതിച്ചു തങ്കള്‍ മദ്യ പിക്കുമൊ എന്ന്... ഷെടാഅ!!!!! എതെന്തു ചൊദ്യം !!!! ഞാന്‍ പറഞ്ഞു ഒരു ഹാഫ് വരെ ഒക്കെ കൂള്‍!!!!(കിട്ടുന്നത് കിട്ടട്ടെ എന്നു കരുതി) അവള് ഒരു നിര്വികാരതൊടെ എന്നെ ബോഥം കെടുത്തി. ഞ്ഞാന്‍ ഇപ്പൊ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്ണു. പുറത്ത് വന്ന് കണ്ണാടി ച്ചില്ലിലൂടെ നൊക്കുന്ന അതുല്‍ , വിപിന്‍ കൃഷ്ണ, എല്ലാം എല്ലാം ആയ സണ്ണി എന്നീ സുഹൃത്ത് വലയങ്ങളൊട് ഗല്ഫ് ഇല് നിന്നും വന്ന പരീതിന്റെ മകന് ഗഫൂര്‍ റേഡിയൊ തൂക്കിയ ഇടത് കൈ ഉയര്‍ത്തി എയര്‍പോര്‍ട്ടില്‍ നിന്നു കുടും ബാങ്ങ്ഗങ്ങ്ളെ വിഷ് ചെയ്ത പൊലെ ഈ ഞാന്‍ കൈ ആട്ടി...
ഒന്നാം ഭാഗം അവസാനിക്കുന്നു.
പ്രതികരണം അനുസരിച്ച് അടുത്ത ബ്ലൊഗ് എടുന്നതായിരിക്കും
2 comments:
s...vaayichu..........innathethu valiya rasam thonniyilla...kaaranam oru kadha thanthu illa.....but ur weitting style is good......bashher style.....thani naadan....i mean assalu kannurkkaran
“പെട്ടെന്നു അവളുടെ ഷ്വാള്‍ എന്റെ വാച്ചില്‍ കുരുങ്ങിയൊ ???? ഇല്ല... അതു മിസ്റ്റെര് സണ്ണി മീന്‍ പൊരിച്ച വേണൊ എന്നു ചൊതിച്ചതായിരുന്നു“....ഇത് കലക്കീട്ടാ
“പിന്നെ മൂന്നു മണിക്കൂര്‍ നെരത്തേക്ക് ഡൊക്ടര്‍ മാര്‍ക്ക് “”പണ്ണി“” ആയിരുന്നു“ സ്പെല്ലിങ്ങ് മിസ്റ്റേക്കുകള് ഒഴിവാക്കാന്‍ ശ്രമിക്കുക.
Post a Comment