2/07/2008

മറവി

ഇതു ജോസ്സഫ്, ജീവിതത്തില്‍ എവിടെയോ താളം തെറ്റിയതായി അയാള്‍ക്കു തോന്നി തുടങ്ങിയിട്ട് കാലം കുറെ ആയി। റെയില്‍ വെ സ്റ്റേഷനില്‍ ക്യൂ നില്‍ക്കുമ്പോളും അയാളുടെ മനസ്സു നിറയെ ബോംബ്ബെ എന്ന മഹാനഗരത്തിന്റെ ഓര്‍മകള്‍ ആയിരുന്നു।ഇങ്ങനെ ഒരു തിരിച്ചു വരവു തീരെ കരുതിയിരുന്നില്ല.പ്രതീക്ഷകള്‍ മനുഷന്റെ മാര്‍ഗ നിര്‍ദേശികള്‍ ആണെന്നുള്ള നഗ്ന സത്യം അയാളെ വേട്ടയാടാന്‍ തുടങ്ങിയിട്ടു നാളുകള്‍ ഏറെ ആയിരിക്കുന്നു.ഈ യാത്രയും അതിന്റെ ഫലമെന്നോണം ഉള്ളതാകാം.


ഓര്‍മകളെ കീറി മുറിച്ചു കൊണ്ട് ചീറി പാഞ്ഞു വന്ന സതാബ്ധി എക്സ്പ്രെസ്സ് മുഴക്കതൊടെ ഒരു മുരള്‍ചയോടെ നിശ്ചലമായി.ജീവിതത്തിന്റെ ഒടുക്കമിലാത്ത മനുഷന്റെ നെട്ടോട്ടത്തില്‍ സാരഥി കിതക്കുന്നതായി ജോസ്സഫ് നു തോന്നി.നാട്ടില്‍ വന്നിട്ട് ഒരു വര്‍ഷം കഴിയുന്നു.ഇതിനിടയില്‍ ജീവിതത്തില്‍ സം ഭവിച്ച കാര്യങ്ങള്‍ ഓരൊന്നായി അവന്‍ ഓര്‍ത്തു. എവിടെ ആയിരുന്നു പിഴചത്,ആര്‍ക്ക്,......വിഷമിപ്പിക്കുന്ന കുറേ ഓര്‍മകളെ വിച്ചേദ്ദിച്ചു കൊണ്ട് ഒരു പാവം പെണ്‍ക്കുട്ടി ജനാലയ്ക്കു പുറത്തു നിന്നു കൊണ്ട് ജൊസ്സഫ് ന്റെ കൈകളില്‍ തൊട്ടു. ഓര്‍മകളില്‍ നിന്നു വഴുതി വീണ അയാള്‍ പുറത്തു നില്‍ക്കുന്ന ദീനതയാര്‍ന്ന രൂപത്തിനു നേരെ ഒരു രൂപ നാണ്ണയം നീട്ടി....ട്രെയിന്‍ ഒരു കുലുക്കതോടെ മുന്നോട്ട് നീങ്ങി.


ബോംബ്ബെ നഗരത്തിന്റെ ആരവങ്ങള്‍ അയാള്ളില്‍ തട്ടി പ്രതിഫലിച്ചു എങ്ങൊട്ടേക്കൊ മങ്ങി പോയി॥അയാളുടെ മനസ്സിലെ ശ്മശാന മൂകത അതിനേക്കാള്‍ കഠിനമായിരുന്നു.തെരുവുകള്‍ക്കൊന്നും ഒരു മാറ്റവും ഇല്ല... അതേ പഴയ കെട്ടിടങ്ങള്‍.പുതിയ ആളുകളും.ഒരു സിഗരറ്റ് തീര്‍ത്തതിനു ശേക്ഷം അയാള്‍ താന്‍ പണ്ട് താമസിച്ചു കൊണ്ടിരുന്ന ആ നാലു നില കെട്ടിടതിലേക്കു പ്രവേശിച്ചു.ചുമരുകള്‍ക്കു നിറം പണ്ടെതതിനേക്കാള്‍ മങ്ങിയതായി അയാള്‍ക്കു തോന്നി. റൂമില്‍ കടന്നതും ചങ്ങാതിമാര്‍ അയാളെ വളഞ്ഞു...നീ വളരെ ക്ഷീണിച്ചിരിക്കുന്നു....നീ പകുതി ആയിരിക്കുന്നു.....മുഘം ഒക്കെ വാടി....... മനസിന്റെ വേദന അവര്‍ക്ക് കാണാന്‍ പറ്റില്ല.....ശരീരത്തിന്റെ വാട്ടം മനസ്സിന്റെ ഭാരം താങ്ങിയതിന്റെ ഫലമാണ്ണെന്നു അവരോട് പറയണ്ണമെന്നുണ്ടായിരുന്നു....പറഞ്ഞില്ല....


അയാള്‍ പുറത്തേക്കു നോക്കി.ജനാലകള്‍ക്കു അപ്പുറത്ത് കൂട്ടം കൂടി നില്‍ക്കുന്ന പ്രാവുകളെ കണ്ടു...ഞ്ഞാന്‍ എത്രയോ പ്രാവിശ്യം ഇരുന്നു എഴുതുകയും വരക്കുകയും ചെയ്ത മേശയും കസേരയും അയാള്‍ ഒരു നിമിഷം നോക്കി നിന്നു...

നീ കുളിച്ച് ഫ്രെഷ് ആവൂ...നമ്മുക്ക് പുറത്തേക്കൊന്നു കറങ്ങി വരാം॥
ഇല്ല ...എനിക്ക് ഒരാളെ കാണ്ണാനുണ്ട്...നിങ്ങല്‍ പോയി വരൂ....

അയാളൊട് ശരി എന്നു പറഞ്ഞു കൊണ്ട് സുഹ്രുത്തുക്കള്‍ പുറത്തിറങ്ങി.നടന്നു നീങ്ങുന്ന അവരെ ജനല്‍ പാളികളില്‍ കൂടി അയാള്‍ ഒരു നിമിഷം നോക്കി നിന്നു.അവരില്‍ പണ്ടു ഞാന്‍ കണ്ട ആ പ്രസരിപ്പ് തീര്‍ത്തും നഷ്ടപെട്ടുവോ????അവര്‍ ലക്ഷ്യ മില്ലാതെ എങ്ങൊട്ടോ നീങ്ങുന്നു...ആരെയും നൊക്കാതെ ...പരസ്പരം മിണ്ടാതെ.........

കുളി കഴിഞ്ഞു കണ്ണാടിക്കു മുന്നില്‍ നിന്നു മുടി ചീക്കുമ്പൊള്‍ ആണു അയാള്‍ ഓര്‍ക്കുന്നത് മിനികുട്ടിയെ കുറിച്ച്....അവളെ എങ്ങനെ face ചെയ്യുമെന്ന ചിന്ത അയാളെ വല്ലാതെ അലട്ടി....ഇന്നു അവളോട് വിഷമങ്ങള്‍ ഒന്നും പറയണ്ട...എന്റെ വിഷമങ്ങള്‍ കെട്ട് അവളുടെ കണ്ണ് നിറയും ...മിനിക്കുട്ടി പാവം ,,,,,,മറ്റുള്ളവരുടെ വിഷമങ്ങള്‍ കെട്ട് ,സ്വന്തം വിഷമങ്ങള്‍ ആയി കണ്ടു കണ്ണ് നിറഞ്ഞു കവിഞ്ഞു വിഷമിക്കുന്ന മിനിക്കുട്ടിയുടെ ആ പഴയ മുഖം അയാളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. വേണ്ട.,...ഇന്നു ഒന്നും പറയണ്ട...നാളെ പറയാം....വിശദീകരിച്ചു അങ്ങു പറയാം.

സമയം 6 മണി ആയിരിക്കുന്നു..അയാള്‍ തിടുക്കത്തില്‍ മുറി വിട്ടു പുറത്തിറങ്ങി...ഇപ്പോള്‍ പ്രാവുകളുടെ ഒച്ച അയാള്‍ക്കു അസ്സഹനീയമായി തൊന്നി.തെരുവുകള്‍ അന്യമായി .......ട്രയിന്‍ പതിവിലെതിരായി ഇഴഞ്ഞു നീങ്ങുന്നതായി അയാള്‍ക്കനുഭവപെട്ടു.ജോസ്സഫ് ഒരു മനേജര്‍ ആയിരുന്നു.ഒരു ഇടത്തരം കമ്പനി യില്‍.അവിടെ നാട്ടില്‍ നിന്നു ജോലിക്ക് വന്ന ഒരു പെണ്‍ക്കുട്ടി യെ അയാള്‍ ശ്രദ്ധിച്ചിരുന്നു.....അവളുടെ ആ വട്ട മുഖമൊ , ചിരിയോ, സൗധര്യമോ അയാളെ സ്വാധീനിച്ചില്ല..,,,,പക്ഷേ എന്തൊ ഒരു ആകര്‍ക്ഷനീയത....
ഏതോ ഒരു ഉച്ച നേരത്ത് അയാള്‍ അവളോട് ചോദിച്ചിരുന്നു.

..എന്താ കുട്ടിയുടെ പേരു???

ലക്ഷ്മി.....

എവിടുന്നാ വരണേ???

കൂത്തുപുഴയാ......അറിയൊ ഇയാള്‍ക്ക്???
ഇല്ല....

കൊട്ടാരക്കര അറിയില്ലാ?????

അതു അറിയാം......

അങ്ങനെ തുടങ്ങി വര്‍ത്തമാനം.... ചിരിച്ചും കരഞ്ഞും അവര്‍ സുഹ്രുത്തുക്കള്‍ ആയി... ഒരിക്കല്‍ അവരുടെ ഇടവേള്‍കളില്‍ അയാള്‍ പറഞ്ഞു ...

എനിക്കൊരു ആഗ്രഹം ഉണ്ട്...
എന്താ...ഇയാളുടെ ആഗ്രഹം...

കുട്ടിയെ ഞാന്‍ മിനികുട്ടി എന്നു വിളിച്ചൊട്ടെ???
അവള്‍ മറുപടി തരാതെ ,മിണ്ടാതെ,,,ഒന്നു തെങ്ങി....
അയ്യൊ....കുട്ടിക്കു ഇഷ്ടപെട്ടിലേല്‍ ഞാന്‍ ആവിശ്യം തിരിച്ചെടുത്തിരിക്കുന്നു.

കുഴൊപ്പം ലാ.....

അവര്‍ പിന്നെയും കുറേ നെരം അങ്ങനെ ഇരുന്നു,.. കിളികള്‍ ,കടുവകള്‍,കാടുകള്‍ എന്നു വേണ്ട വൈകാരികത നിറഞ്ഞു നില്‍ക്കുന്ന ഗ്രാമങ്ങളും മണ്മറഞ്ഞു പോയ നാഗരികതകളും അവരുടെ സഭാക്ഷണങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു... അവളുടെ വട്ടമുഖം ആകര്‍ക്ഷണീയമാണെങ്കിലു അയാളില്‍ ഒരു ആഗ്രഹം പിന്നെയും ഉദിച്ചു...

ഒരു പൊട്ടു തൊട്ടിരുനേല്‍ മിനിക്കുട്ടി കൂടുതല്‍ ഭംഗി വച്ചേനെ.......

പിറ്റെന്നു രാവിലെ അയാള്‍ അവളുടെ മുഖത്ത് ഒരു വലിയ സിന്ധൂര പൊട്ടു കണ്ടു കൊണ്ടാണു സീറ്റില്‍ ഇരുന്നത്.... അതെ മിനിക്കുട്ടി സുന്ദരി ആയിരിക്കുന്നു.....പതിവിലെറെ......

ഒരിക്കല്‍ അയാള്‍ അവളൊട് ചോദിച്ചു...

എനി എന്നാണാവൊ മിനിക്കുട്ടി യുടെ കൈ കൊണ്ട് ഒരു ചായ കുടിക്കണെ..???
അതിനെന്താ,,,,,ഇയാള്‍ക്കു എന്റെ വീട്ടില്‍ വന്നാല്‍ മതീലൊ,,,,,
വേണ്ട...മറ്റുള്ളവര്‍ എന്തു വിചാരിക്കും...
അപ്പൊ ഞാന്‍ സാറിന്റെ വീട്ടില്‍ വരാം....എന്തെയ്...???

വന്നൊളൂ....

ഒരു ഞാറാഴ്ച്ച വൈകുന്നേരം മിനിക്കുട്ടി അയാളുടെ വീട്ടില്‍ വന്നു.,,,

വഴി കണ്ടു പിടിക്കാന്‍ വിഷമിച്ചൊ ????

ആഹാ..കുറച്ച്.,....

അടുക്കളയിലെ അനക്കങ്ങള്‍ അയാളില്‍ കൗതുകം ഉണര്‍ത്തി... ചായ കുടിക്കുന്നതിനിടയില്‍ അയാള്‍ അവളൊട് പറയുക യുണ്ടായി.... അനിയന്റെ കത്തു വന്നിരിക്കുന്നു,.....പുതിയ ഒരു ജൊലി ശരി ആയിട്ടുണ്ട്,,,നാട്ടില്‍........നല്ല ശബളം....പിന്നെ കല്ല്യാണവും ആലൊചിക്കുന്നു.....

നല്ലതല്ലേ....നാട്ടില്‍ ഒരു ജോലി .....പ്പിന്നെ....കല്ല്യാണവും....കോളടിച്ചല്ലൊ....

അവളുടെ മുഖം വാടുന്നത് അയാള്‍ അറിഞ്ഞു...

പോയാല്‍ കത്തു അയക്കില്ലേ.,..???

അതെന്താ മിനിക്കുട്ടി അങ്ങനെ ചൊദിചേ..??

എല്ലാ ആണ്ണുങ്ങളും ഇങ്ങനെയാ.....മറക്കും ..വേഗം മറക്കും....

ഒന്നൊ രണ്ടൊ കത്തുകള്‍ അയചിരുന്നു...പിന്നെ..അതും പട്ടാതായി....പ്രശ്നങ്ങള്‍....പലതും....


ദാദര്‍ സ്റ്റോപില്‍ ട്രയിന്‍ നിന്നു കുലുങ്ങി,,,,,മുരണ്ടു...... ഓര്‍മക്കളില്‍ നിന്നു ജൊസ്സഫ് ഞെട്ടി എണ്ണീറ്റു.... ശാന്തി വില്ല അന്വേക്ഷിച്ചു....ഗയിറ്റ് മാന്‍ പറഞ്ഞതനുസരിച്ച് ലക്ഷ്മി മാം വരുന്നത് 8 മണിക്കാണെന്നു മനസിലാക്കി...എനിയും അര മണിക്കൂര്‍ കൂടി... പുറത്ത് നിന്നു ഒരു സിഗരറ്റ് കൂടി പുകച്ച്.....അങ്ങനെ നില്‍പായി..... പ്രതീക്ഷകള്‍ക്കു അരുതി വരുത്തി കൊണ്ട് ഒരു വെളുത്ത അമ്പാസിഡര്‍ കാര്‍ ഗയിറ്റ് ന്നു മുന്നില്‍ വന്നു ....നിന്നു.... അയാള്‍ പാതി കത്തിയ സിഗരറ്റ് ദൂരെ വലിച്ചെറിഞ്ഞു.... വിടര്‍ന്ന കണ്ണുകളൊടേ അയാള്‍ നിവര്‍ന്നു നിന്നു... കാറില്‍ നിന്നു ആദ്യം പുറത്ത് ഇറങ്ങിയത് ഒരു യുവാവായിരുന്നു....... പിന്നെ മിനിക്കുട്ടി....അല്ല.....ലക്ഷ്മി........ലക്ഷ്മി...... യുവാവിന്റെ കരങ്ങള്‍ അവളെ ചുറ്റി...അവര്‍ വില്ലയിലെക്കു നടന്നകന്നു... ജോസ്സാഫിനു എന്തു ചെയ്യണം എന്നു മനസിലായില്ല...വെറും നിലതാണു താന്‍ ഇരിക്കുന്നതെന്നു അയാള്‍ അറിഞ്ഞു.....



തിരിചു നടക്കുമ്പോല്‍ അയാല്‍ ഓര്‍ക്കുകയായിരുന്നു..... ഓര്‍മിക്കാന്‍ ജീവിധത്തില്‍ ഒന്നുമില്ലാതവന്റെ നിസ്സഹായാതാവസ്ഥ.......

പോയാല്‍ കത്തു അയക്കില്ലേ.,..???

അതെന്താ മിനിക്കുട്ടി അങ്ങനെ ചൊദിചേ..??

എല്ലാ ആണ്ണുങ്ങളും ഇങ്ങനെയാ.....മറക്കും ..വേഗം മറക്കും....

1 comment:

Tomkid! said...

“പ്രതീക്ഷകള്‍ മനുഷന്റെ മാര്‍ഗ നിര്‍ദേശികള്‍ ആണെന്നുള്ള നഗ്ന സത്യം അയാളെ വേട്ടയാടാന്‍ തുടങ്ങിയിട്ടു നാളുകള്‍ ഏറെ ആയിരിക്കുന്നു“ ഇതെനിക്കിഷ്ടപെട്ടു.

"ഒരു പൊട്ടു തൊട്ടിരുനേല്‍ മിനിക്കുട്ടി കൂടുതല്‍ ഭംഗി വച്ചേനെ.......
പിറ്റെന്നു രാവിലെ അയാള്‍ അവളുടെ മുഖത്ത് ഒരു വലിയ സിന്ധൂര പൊട്ടു കണ്ടു കൊണ്ടാണു സീറ്റില്‍ ഇരുന്നത്" അത്ര വല്യ പൊട്ട് വേണ്ടായിരുന്നു.

“എല്ലാ ആണ്ണുങ്ങളും ഇങ്ങനെയാ.....മറക്കും ..വേഗം മറക്കും.... “ ശരിയായിരിക്കും

മൊത്തത്തില്‍ നന്നായിട്ടുണ്ട്. എന്തേ നിര്‍ത്തിയേ??